Quantcast

ഇനി സർക്കാരിന് പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാം; 1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി

ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഐക്യകണ്‌ഠേനയാണ് പാസാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-09-14 16:19:57.0

Published:

14 Sep 2023 11:45 AM GMT

ഇനി സർക്കാരിന് പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാം; 1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി
X

തിരുവനന്തപുരം: 1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

എന്നിരുന്നാലും ചില ആശങ്കകൾ പ്രതിപക്ഷം മുന്നോട്ട് വച്ചിട്ടുണ്ട്. ക്രമവൽക്കരിച്ചു നൽകാൻ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ അഴിമതി സാധ്യതയുണ്ട്, അതിനാൽ ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രിയോ മറ്റേതെങ്കിലോ ജന പ്രതിനിധിയേയോ ഇതിൽ ഉൾപ്പെടുത്തണം. എന്നാൽ സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചില്ല.

അതു പോലെ അവിടെയുണ്ടാകുന്ന വലിയ നിർമിതിയെ സംബന്ധിച്ച ആശങ്കകളും പ്രതിപക്ഷം പങ്കുവെച്ചു. ചട്ട രൂപീകരണത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം വാണിജ്യ സ്ഥാപനങ്ങളും ക്രമവൽക്കരിച്ച് നൽകുന്നതിൽ എന്തിനാണ് സർക്കാർ വിമുഖത കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. വാണിജ്യ സ്ഥാപനങ്ങൾ ക്രമ വൽകരിച്ചു നൽകുന്നതിൽ പ്രശ്‌നമില്ലെന്നും അത് ക്രമവൽക്കരിച്ചു നൽകാൻ സർക്കാർ തയ്യാറാകമമെന്നും മാത്യു ആവശ്യപ്പെട്ടു.

TAGS :

Next Story