Quantcast

സഹപാഠിക്ക് വീടൊരുക്കി എൻ.എസ്.എസ് കൂട്ടുകാര്‍

തണൽ-സ്നേഹഭവനം എന്ന പേരിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു

MediaOne Logo

Web Desk

  • Published:

    13 Dec 2021 3:19 AM GMT

സഹപാഠിക്ക് വീടൊരുക്കി എൻ.എസ്.എസ് കൂട്ടുകാര്‍
X

തൃശൂർ ശ്രീനാരായണപുരം എം.ഇ.എസ് ഹയർസെക്കന്‍ററി സ്കൂൾ എൻഎസ്എസ് കൂട്ടുകാർ സഹപാഠിക്ക് വീടൊരുക്കി. തണൽ-സ്നേഹഭവനം എന്ന പേരിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. തൃശൂർ ജില്ലയിൽ മൂന്നു സ്നേഹഭവനങ്ങളാണ് എൻഎസ്എസ് വളണ്ടിയര്‍മാർ ഒരുക്കുന്നത്.

തൃശൂർ ജില്ലയിൽ ഈ വർഷം മൂന്ന് സഹപാഠികൾക്കായാണ് എൻഎസ്എസ് വളണ്ടിയർമാർ വീട് നിർമിച്ച് നൽകുന്നത്. ഇതിൽ ആദ്യ വീടിന്റെ താക്കോൽ ദാനമാണ് കൊടുങ്ങലൂരിൽ നടന്നത്. വെള്ളാങ്ങല്ലൂരിലും മാളയിലുമായി ഓരോ വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ജില്ലയിലെ പതിനായിരത്തിലധികം വരുന്ന ഹയർസെക്കന്ററി എൻഎസ്എസ് വളണ്ടിയർമാർ നിരവധി ചലഞ്ചുകളിലൂടെയാണ് മൂന്നു വീടുകൾക്കായുള്ള പണം കണ്ടെത്തിയത്.

എൻഎസ്എസിൽ അണിനിരക്കുന്ന കുട്ടികൾ മനുഷ്യ സ്നേഹവും ജീവകാരുണ്യവും പരത്തുന്ന ഒട്ടനവധി പരിപാടിയുടെ ഭാഗമാകുന്നുണ്ടെന്ന് താക്കോൽ ദാനം നിർവഹിച്ച മന്ത്രി ആർ ബിന്ദു പറഞ്ഞു. ജില്ലയിലെ സ്കൂളുകളിലെ ഭവനരഹിതരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് മുൻഗണനാക്രമത്തിലൂടെയാണ് അർഹരെ കണ്ടെത്തിയത്. വരും വർഷങ്ങളിലും 'തണൽ - സ്നേഹഭവനം പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ജില്ലാ ഹയർസെക്കന്‍ഡറി നാഷണൽ സർവീസ് സ്കീം ലക്ഷ്യമിടുന്നത്.

TAGS :

Next Story