കേരളത്തിൽ ആണവനിലയം: സ്ഥലം കണ്ടെത്തിയാൽ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം
കേരള തീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ടെന്നും കേന്ദ്ര ഊർജമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയത്തിന് അനുമതി നൽകുന്നത് പരിശോധിക്കുമെന്ന് കേന്ദ്രം.കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടാർ, ഇക്കാര്യം സർക്കാരിനെ അറിയിച്ചു.
അനുയോജ്യ സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാനമാണെന്നും, കേരള തീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിന് വേണ്ടി കേരളത്തിൽ എത്തിയതായിരുന്നു ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടാർ.
കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ കഴിയുമെന്നും ഇതിനായി അനിയോജ്യമായ സ്ഥലം കണ്ടെത്തി നൽകുകയാണെങ്കിൽ അനുമതി നൽകുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16