Quantcast

ബസിലെ നഗ്നതാപ്രദർശനം: യുവതിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ഡി.ജി.പിക്ക് പരാതി

സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്ന് മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാർ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    3 Jun 2023 1:29 PM GMT

ബസിലെ നഗ്നതാപ്രദർശനം: യുവതിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ഡി.ജി.പിക്ക് പരാതി
X

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിലെ നഗ്നതാപ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. ഓൾ കേരള മെൻസ് അസോസിയേഷൻ ആണ് യുവതിക്കെതിരെ പരാതി നൽകിയത്.

സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്ന് മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാർ ആരോപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വേണ്ടിയാണ് യുവതി കള്ളപ്പരാതി കൊടുത്തതെന്നും അജിത്കുമാർ പറഞ്ഞു.

അതിനിടെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മെയ് 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ബസിൽ തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെ ഇയാൾ നഗ്നതാപ്രദർശനം നടത്തിയെന്നായിരുന്നു പരാതി.

TAGS :

Next Story