Quantcast

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു

രണ്ടര മാസത്തെ ഇടവേളക്ക് ശേഷമാണ് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-31 18:13:20.0

Published:

31 May 2022 6:10 PM GMT

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 1000 കടന്നു
X

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1,197 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. രണ്ടര മാസത്തെ ഇടവേളക്ക് ശേഷമാണ് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലെത്തുന്നത്. 7.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, ഇന്ത്യയിൽ 2338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 19 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ 4,31,58,087 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലിവിൽ 17883 പേർ കോവിഡ് ചികിത്സയിലാണ്.കോവിഡ് രോഗബാധ കാരണം 19 പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 5,24,630 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടു മണിക്ക് പുറത്തുവിട്ട ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 185 ആയി വർദ്ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.64 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും രേഖപ്പെടുത്തി. 85.04 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയതായാണ് വിവരം. 3,63,883 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 4,26,15,574 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യത്ത് ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 193.45 കോടി കവിഞ്ഞു.

The number of Covid daily patients in Kerala has crossed 1000 again

TAGS :
Next Story