നഴ്‌സിങ് വിദ്യാർഥിനിയുടെ മരണത്തിൽ നടപടി; മൂന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യ സർവകലാശാല
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി
മരിച്ച അമ്മു എസ് സജീവ്
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ നടപടിയുമായി ആരോഗ്യ സർവകലാശാല. കേസിൽ പ്രതികളായ അലീന, അക്ഷത, അഞ്ജന എന്നീ വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു. ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
പ്രതികൾക്ക് കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതി ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ നവംബറിലാണ് അമ്മുവിന്റെ മരണത്തിൽ വിദ്യാർഥിനികൾ അറസ്റ്റിലാകുന്നത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ചുട്ടിപ്പാറ നഴ്സിങ് കോളജിലെ നാലാംവർഷ വിദ്യാർഥിയാണ് അമ്മു എസ്. സജീവ്. ഈ മാസം 15നാണ് അമ്മു സജീവ് കോളജ് ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
Summary: University of Health Sciences suspends students accused in nursing student Ammu Sajeev's death in Pathanamthitta
Adjust Story Font
16