Quantcast

കളിയിക്കാവിളയിൽ നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

തഞ്ചാവൂർ സ്വദേശി സുമിത്രനാണ് കോളേജ് ഹോസ്റ്റലിൽ മരിച്ചത്

MediaOne Logo

Web Desk

  • Published:

    30 Jan 2023 1:59 AM

Sumitran
X

സുമിത്രന്‍

തിരുവനന്തപുരം: തമിഴ്നാട് കളിയിക്കാവിളയിൽ നഴ്സിംഗ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശി സുമിത്രനാണ് കോളേജ് ഹോസ്റ്റലിൽ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.

കളിയാക്കാവിളയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് സുമിത്രൻ. 19 വയസാണ് പ്രായം. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ ശേഷം വിഷമിച്ചിരിക്കുന്നത് കണ്ട് സഹപാഠികൾ കാര്യം തിരക്കിയെങ്കിലും സുമിത്രൻ കാരണം വ്യക്തമാക്കിയില്ല. ഉറങ്ങാൻ കിടന്ന ശേഷം പുലര്‍ച്ചെ ഒരു മണിയോടെ ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ് സുമിത്രന്‍. രാവിലെ ഉറക്കമുണര്‍ന്ന സുഹൃത്തുക്കൾ സുമിത്രനെ കണ്ടത് മരിച്ച നിലയിൽ. ടെറസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

തുടർന്ന് കോളേജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളിയിക്കാവിളയിലെ ആശുപത്രിയിലേക്ക് മാറ്റി. സുമിത്രന്‍റെ മരണത്തില്‍ ദുരൂഹതയുള്ളതായി സുഹൃത്തുക്കള്‍ ആരോപിച്ചു. വിദ്യാർഥികളെ മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന് കോളേജ് മാനേജ്മെന്റിനെതിരെ കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇക്കാര്യത്തിലും കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കളിയിക്കാവിള പൊലീസ് അറിയിച്ചു.



TAGS :

Next Story