Quantcast

സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് നെറ്റ് വർക് ഓഫ് വിമന്‍ ഇൻ മീഡിയ ഇന്ത്യ

ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സര്ക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് NWMI ആവശ്യപ്പെടുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2023 5:20 AM GMT

Suresh Gopi
X

സുരേഷ് ഗോപി

കോഴിക്കോട്: മീഡിയവണ്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് നെറ്റ് വർക് ഓഫ് വിമന്‍ ഇൻ മീഡിയ ഇന്ത്യ. സുരേഷ് ഗോപിയുടെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നും NWMI ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സര്ക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് NWMI ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയിൽ തന്നെ, ഷിദയുടെ തൊഴിൽ സ്ഥാപനമായ മീഡിയവൺ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് NWMI ആവശ്യപ്പെട്ടു.

അതേസമയം മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റായ ഷിദയോട് മാപ്പു ചോദിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പെരുമാറിയത് വത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.

TAGS :

Next Story