'ടാഗ് ബംഗാളിനാണേലും ദീപം നമുക്കുള്ളതാ'.. ചര്‍ച്ചയായി ഒ രാജഗോപാലിന്‍റെ ദീപം തെളിയിക്കല്‍
'ഹലോ ഇൻകം ടാക്സ് ഓഫീസല്ലേ, ഒരുത്തനിവിടെ സംഘം ആഹ്വാനം ചെയ്യാതെ ദീപം കത്തിച്ചിട്ടുണ്ട് പേര്.. ഒ.രാജഗോപാൽ'
ചരിത്ര വിജയം ദീപം തെളിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷിച്ചപ്പോള്‍ കയ്യില്‍ ദീപമേന്തിയ ചിത്രവുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. സേവ് ബംഗാള്‍, ബംഗാള്‍ വയലന്‍സ് എന്ന ഹാഷ് ടാഗിനൊപ്പമാണ് ബിജെപിയുടെ കേരളത്തിലെ ഒരേയൊരു എംഎല്‍എ ആയിരുന്ന രാജഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ബിജെപി പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഒരുപോലെ ഞെട്ടി. ട്രോളന്മാര്‍ക്കാകട്ടെ ചാകരയായി.
'ടാഗ് ബംഗാളിനുള്ളതാണേലും ദീപം നമുക്കുള്ളതാ, ലാല്‍സലാം സഖാവേ, അഭിവാദ്യങ്ങള്‍ രാജേട്ടാ, രാജേട്ടന്‍ മാസ്സാണ്, രാജേട്ടനും ദീപം കത്തിച്ചു വിജയാഹ്ളാദത്തിൽ പങ്കെടുത്തേ, ബംഗാളിലെ അക്രമ സംഭവങ്ങളിൽ വിളക്ക് അണച്ച് പ്രതിഷേധിക്കാൻ അല്ലായിരുന്നോ ശാഖയിൽ പറഞ്ഞത് എന്നിട്ട് എല്‍ഡിഎഫിന് വേണ്ടി ദീപം തെളിയിച്ച രാജേട്ടൻ' എന്നെല്ലാം കമന്‍റുകളുമായി എല്‍ഡിഎഫ് അനുകൂലികളെത്തി. 'ഹലോ ഇൻകം ടാക്സ് ഓഫീസല്ലേ, ഒരുത്തനിവിടെ സംഘം ആഹ്വാനം ചെയ്യാതെ ദീപം കത്തിച്ചിട്ടുണ്ട് പേര്.. ഒ.രാജഗോപാൽ, 5 വർഷം നിയമസഭയിൽ ഇരുന്നാൽ ആളുകൾ ഇങ്ങനെ മാറുമെങ്കിൽ ആ കുമ്മേട്ടനെയും സുരേട്ടനെയും കൂടി അയക്കായിരുന്നു' ഇങ്ങനെ നിറഞ്ഞൊഴുകുകയാണ് കമന്‍റുകള്‍. 'സ്വന്തം പ്രസ്ഥാനത്തെ കെടുത്തിയിട്ട് ആർക്കോ വേണ്ടി കത്തിക്കുന്നു, ഇയാള്‍ സംഘത്തിന് അപമാനം നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം' എന്നിങ്ങനെ ബിജെപി അനുകൂലികളും പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ ഒരേയൊരു അക്കൗണ്ടും പൂട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒ രാജഗോപാലിനെതിരെ നേരത്തെ പടയൊരുക്കമുണ്ടായി. നേമത്ത് കുമ്മനം രാജശേഖരന്‍റെ തോല്‍വിക്ക് കാരണം എംഎല്‍എ ആയിരുന്ന ഒ രാജഗോപാലാണെന്നാണ് ബിജെപി അനുകൂലികളുടെ വിമര്‍ശനം. "ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും"- എന്ന ഒ രാജഗോപാലിന്‍റെ ഫേസ് ബുക്ക് കുറിപ്പിന് താഴെയാണ് ബിജെപി അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഭീഷണിയും അസഭ്യ വര്‍ഷവുമെല്ലാമുണ്ടായിരുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇദ്ദേഹമാണ് ആ പേരിന് ഏറ്റവും അനുയോജ്യൻ- "കുലംകുത്തി" എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ഒന്നും വേണ്ടേ കിട്ടുന്ന പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്ന് തന്നാൽ മാത്രം മതി' എന്ന് മറ്റൊരാള്‍. 'നേമത്ത് മാത്രം അല്ല കേരളത്തിൽ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ താൻ ആണ് പരട്ട കിളവൻ, തന്റെ പിണറായി സ്തുതി കേട്ടപ്പോ ജനം കരുതി എന്തിനാ ബിജെപിക്ക് കുത്തുന്നതെന്ന്. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽകിഴവാ നിർത്തി വീട്ടിൽ ഇരിക്ക്' എന്നെല്ലാം എല്ലാ മര്യാദകളും ലംഘിട്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ പോസ്റ്റിന് താഴെയുണ്ടായി. പിന്നാലെയാണ് രാജഗോപാലിന്‍റെ ദീപം തെളിയിക്കലും ചര്‍ച്ചയാവുന്നത്.
#bengalvoilence
#saveBengal
Posted by O Rajagopal on Friday, May 7, 2021
Adjust Story Font
16