ഓഫർ തട്ടിപ്പ്: പ്രതി അനന്തുകൃഷ്ണന് ജാമ്യമില്ല
ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകളുണ്ടെന്നും കോടതി

കൊച്ചി: ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന് ജാമ്യം നിഷേധിച്ച് കോടതി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു കൃഷ്ണനെതിരെ ആരോപിച്ച കുറ്റങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അനന്തു കൃഷ്ണൻ മൂവാറ്റുപുഴയിൽ മാത്രമല്ല മറ്റു 34 കേസുകളിൽ കൂടി പ്രതിയാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകളുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം, ഇത് തട്ടിപ്പല്ലെന്നും നിയമപരമായി രജിസ്റ്റർ ചെയ്തത് നടത്തിയ സംഘടനയുമായി ബന്ധപ്പെട്ട ചില ഇടപാടുകളാണെന്നും ആസൂത്രണത്തോടെയുള്ള സാമ്പത്തിക കുറ്റകൃത്യമെന്ന് പറയാനാവില്ലെന്നും അനന്തുകൃഷ്ണന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
Next Story
Adjust Story Font
16