കെ.എസ്.ആര്‍.ടി.സിയുടെ 'ഓഫീസ് സ്പെഷ്യല്‍ സര്‍വീസ്': സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപയോഗപ്രദം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഓഫീസിലെത്താന്‍ ഓഫീസ് സ്പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഓഫീസിലെത്താന്‍ ഓഫീസ് സ്പെഷ്യല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. ആദ്യഘട്ടം തിരുവനന്തപുരം ആറ്റിങ്ങലില്‍ ആരംഭിച്ചു. സര്‍വീസിന്‍റെ പ്രചാരണാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. സോഷ്യല്‍ മീഡിയാ സെല്‍ പ്രൊമോഷന്‍ വീഡിയോയും പുറത്തിറക്കി.
കെ.എസ്.ആര്‍.ടി.സിയുടെ ഒരേയൊരു വെസ്റ്റിബ്യൂള്‍ ബസാണ് ഓഫീസ് സ്പെഷ്യല്‍ സര്‍വീസാക്കി മാറ്റിയത്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ഓഫീസു വരെയുള്ള ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. പദ്ധതിയുടെ പരസ്യവും കെ.എസ്.ആര്‍.ടി.സി തന്നെ ഏറ്റെടുത്തു.
സോഷ്യല്‍ മീഡിയാ സെല്‍ ഇതിനായി പ്രൊമോ വീഡിയോ തയ്യാറാക്കി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. കേരളത്തിലുടനീളം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം ആറ്റിങ്ങളില്‍ നിന്ന് തുടങ്ങി. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തിയാണ് സര്‍വീസ്.
Adjust Story Font
16