Quantcast

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയ സംഭവം; ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി

MediaOne Logo

Web Desk

  • Updated:

    22 March 2025 7:07 AM

Published:

22 March 2025 5:19 AM

bullets
X

കൊച്ചി: എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. ക്ലാവെടുത്ത അവസ്ഥയിലായിരുന്നു വെടിയുണ്ട. വേഗത്തിൽ വെടിയുണ്ട ചൂടാക്കി എടുക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് ചൂടാക്കിയത്.



TAGS :

Next Story