Quantcast

മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിൽ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടി

മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയും ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയര്‍ ശ്യാംഗോപാലും തമ്മിലായിരുന്നു കൈയാങ്കളി

MediaOne Logo

Web Desk

  • Updated:

    2024-02-24 04:16:12.0

Published:

24 Feb 2024 2:37 AM GMT

Senior officials clashed in the office of Water Resources Minister Roshy Augustine,
X

റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്നെ മർദിച്ചെന്ന് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മന്ത്രിയുടെ ഓഫിസിനകത്തായിരുന്നു ഇറിഗേഷൻ വകുപ്പിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയും തമ്മിൽ കൈയാങ്കളിയുണ്ടായത്. ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ കൂടിയാണ് ശ്യാംഗോപാൽ.

വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ഇദ്ദേഹം. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദേശം നൽകിയെങ്കിലും ഇതിനിടയിൽ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി.

ഇതു ചോദ്യംചെയ്തതാണു തർക്കത്തിനിടയാക്കിയത്. തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയിൽ കൈക്കിനു പരിക്കേൽക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തതായി പരാതിയിൽ ശ്യാംഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, മന്ത്രിയുടെ ഓഫിസ് സംഭവം സ്ഥിരീകരിച്ചെങ്കിലും കൈയാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ചു. ഇറങ്ങിപ്പോകാൻ പറയുക മാത്രമാണു ചെയ്തതെന്നായിരുന്നു വിശദീകരണം.

Summary: Senior officials clashed in the office of Water Resources Minister Roshy Augustine: Report

TAGS :

Next Story