എ.ഐ ക്യാമറ ചെല്ലാന്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. തിരുവനന്തപുരത്ത് ചേർന്ന എ.ഐ. ക്യാമറയുടെ രണ്ടാം അവലോകന യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: എ.ഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയക്കുന്നതിന്റെ വേഗം കൂട്ടാൻ സർക്കാർ നിർദേശം നൽകി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. തിരുവനന്തപുരത്ത് ചേർന്ന എ.ഐ. ക്യാമറയുടെ രണ്ടാം അവലോകന യോഗത്തിലാണ് തീരുമാനം. കൂടുതൽ ജീവനക്കാരെയും നിയോഗിക്കാൻ നിർദേശിച്ചു. എ.ഐ ക്യാമറ സ്ഥാപിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
ദിനംപ്രതി അയക്കുന്ന ചെല്ലാനുകളുടെ എണ്ണം കൂട്ടാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ മികച്ച രീതിയിലാണ് എ.ഐ ക്യാമറയുടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് യോഗം വിലയിരുത്തി. കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുത്തു.
Updating...
Next Story
Adjust Story Font
16