അനധികൃതമായി സാമൂഹ്യ ക്ഷേമപെൻഷൻ കൈപറ്റിയ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു
16 ഉദ്യോഗസ്ഥരുടെ സസ്പെൻഷനാണ് പിൻവലിച്ചത്

തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ ക്ഷേമപെൻഷൻ കൈപറ്റിയ സംഭവത്തിൽ റവന്യൂ വകുപ്പിലെയും, സർവ്വേ ഭൂരേഖ വകുപ്പിലെയും 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. പെൻഷൻ വാങ്ങിയ തുകയും 18 ശതമാനം പലിശയും സർക്കാറിലേക്ക് തിരിച്ചടച്ചതിനാലാണ് ഇവരെ സർവീസിൽ തിരിച്ചെടുത്തത്.
അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരിൽനിന്ന് 18 ശതമാനം പലിശ സഹിതം തുക തിരിച്ചു പിടിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
Next Story
Adjust Story Font
16