Quantcast

ഇളവുകൾ പിൻവലിക്കുന്നു; അടുത്തമാസം ഒന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ പഴയ ടിക്കറ്റ് നിരക്ക്

കൺസഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശിപാർശകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ

MediaOne Logo

Web Desk

  • Updated:

    2021-09-27 14:30:18.0

Published:

27 Sep 2021 11:55 AM GMT

ഇളവുകൾ പിൻവലിക്കുന്നു; അടുത്തമാസം ഒന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ പഴയ ടിക്കറ്റ് നിരക്ക്
X

കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കിലെ ഇളവുകൾ പിൻവലിക്കുമെന്നും അടുത്തമാസം ഒന്നു മുതൽ പഴയ നിരക്ക് ഈടാക്കുമെന്നും ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു. സൂപ്പർ ഫാസ്റ്റ് സർവ്വീസുകൾക്ക് നൽകിയിരുന്ന ഇളവാണ് പിൻവലിക്കുന്നത്.

യാത്രക്കാർ കുറവായിരുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറവാണുണ്ടായിരുന്നത്. ഇത് പഴയ നിരക്കിലേയ്ക്ക് ഉയർത്തും. സ്‌പെഷ്യൽ സർവ്വീസുകളുടെ കൂടിയ നിരക്കും കുറയ്ക്കും.

സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.

കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടു നൽകൽ, കൺസഷൻ തുടങ്ങിയവ ചർച്ചയാകും. കൺസഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശിപാർശകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ.

കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കും. ബസുകളിൽ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹർത്താൽ ദിനമായ ഇന്ന് കെ.എസ്.ആർ.ടി.സി. അവശ്യ സർവീസുകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story