Quantcast

ഒളിമ്പിക് ഹീറോ ശ്രീജേഷിന് ജന്മനാടിന്‍റെ ഉജ്വല വരവേല്‍പ്പ്

ഒളിമ്പിക്സ് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Aug 2021 4:19 PM GMT

ഒളിമ്പിക് ഹീറോ ശ്രീജേഷിന് ജന്മനാടിന്‍റെ ഉജ്വല വരവേല്‍പ്പ്
X

ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് ജന്മനാട്ടിൽ ഉജ്വല വരവേൽപ്പ്. വൈകീട്ട് 5.30 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ കായികമന്ത്രി വി അബ്ദുറങ്മാന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. കിഴക്കമ്പലത്തെ വീട്ടിലേക്ക് വാഹനജാഥയുടെ അകമ്പടിയോടെയാണ് ശ്രീജേഷ് എത്തിയത്.

ഒളിമ്പിക്സ് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുക മെഡല്‍ നേടുകയെന്നതാണ് തന്‍റെ ദൗത്യം. ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേടിയപ്പോള്‍, അതില്‍ നിര്‍ണായക പങ്കുവഹിച്ച് രാജ്യത്തിന്‍റെ അഭിമാന താരമായി മാറുകയായിരുന്നു ശ്രീജേഷ്.

അതെ സമയം ഹോക്കി താരം പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്ത സർക്കാർ തീരുമാനം നിരാശപ്പെടുത്തുന്നുവെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോർജ് അഭിപ്രായപ്പെട്ടു. രാജ്യത്തിന് അഭിമാനമാകുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

TAGS :

Next Story