Quantcast

സംസ്ഥാന സ്കൂൾ കായികമേള: പേരിലെ ഒളിമ്പിക്സ് ഒഴിവാക്കി

പേരിലെ സാങ്കേതിക തടസ്സം വാർത്തയാക്കിയത് ‘മീഡിയവൺ’

MediaOne Logo

Web Desk

  • Published:

    22 Oct 2024 1:23 PM GMT

Plus one seat crisis; KSU black flag against V Sivankutty,latestnews
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ പേരിലെ ഒളിമ്പിക്സ് ഒഴിവാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒളിമ്പിക്സ് നിബന്ധനകൾക്ക് എതിരായതിനാലാണ് പേര് മാറ്റിയത്.

‘സ്കൂൾ കായികമേള കൊച്ചി 24’ എന്ന പേരിലാകും ഇത്തവണ കായികമേള അറിയപ്പെടുക. പേരിലെ സാങ്കേതിക തടസ്സം ‘മീഡിയവൺ’ ആണ് വാർത്തയാക്കിയത്.

പ്രഥമ സ്കൂൾ ഒളിമ്പിക്സ് എന്നായിരുന്നു നേരത്തേ നൽകിയിരുന്ന പേര്. നവംബർ നാല് മുതൽ 11 വരെയാണ് കായികമേള. എറണാകുളം ജില്ലയിലെ 17 വേദികളിലായാണ് മേള നടക്കുക.

കലൂർ സ്റ്റേഡിയമാണ് ഉദ്ഘാടന വേദി. നടൻ മമ്മൂട്ടി മുഖ്യാഥിതിയാകും. 2400 കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. എല്ലാ കായിക ഇനങ്ങളും ഒരേ ജില്ലയിൽ നടത്തുന്നത് ഇതാദ്യമാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എട്ട് സ്കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യമാണ്.

സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളിൽ താമസ സൗകര്യമുണ്ടാകും.

TAGS :

Next Story