Quantcast

നാടകാചാര്യന്‍ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു

2020ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-11-22 09:57:38.0

Published:

22 Nov 2024 8:03 AM GMT

Omchery N. N. Pillai
X

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. 101 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. കേന്ദ്ര-കേരള സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്‍റെ കേരളശ്രീ പുരസ്‌കാരവും നേടിയിട്ടുണ്ട്.

1924ൽ വൈക്കം ഓംചേരി വീട്ടിലാണു ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ബിരുദ പഠനത്തിനുശേഷം യുഎസിലെ പെൻസിൽവേനിയ യൂനിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ് കമ്യൂണിക്കേഷനില്‍ ഉന്നത പഠനം നടത്തി.

തുടക്കകാലത്ത് കവിതകള്‍ എഴുതിയ അദ്ദേഹം പിന്നീട് നാടകത്തിലേക്ക് തിരിയുകയായിരുന്നു. 1951ൽ ഡൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ഡൽഹിയിലെത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചാരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ അധ്യാപകനായിരുന്നു.

1963ൽ എക്സ്‍പെരിമെന്‍റല്‍ തിയറ്റർ രൂപീകരിച്ചു. 1972 ൽ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. 2010ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു(നോവലുകള്‍), ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പു കടിക്കില്ല(നാടകങ്ങൾ) എന്നിവയാണു പ്രധാന കൃതികള്‍.

കേരളത്തിൽ നിന്ന് അതിദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

TAGS :

Next Story