ഒമിക്രോൺ കേസുകൾ കൂടുന്നു; ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
ഉന്നത ഉദ്യോഗസ്ഥരും ജില്ലകളിലെ ഡിഎംഒമാരും പങ്കെടുക്കും
സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. 11 മണിക്ക് ഓൺലൈനായിട്ടാണ് യോഗം. ഉന്നത ഉദ്യോഗസ്ഥരും ജില്ലകളിലെ ഡിഎംഒമാരും പങ്കെടുക്കും. കഴിഞ്ഞ ദിവസം നാലുപേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെ തരത്തിലുള്ള മുൻകരുതൽ സ്വീകരിക്കണം, എന്തെല്ലാം സജ്ജീകരണങ്ങൾ ഒരുക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. കൂടുതൽ പേരിലേക്ക് രോഗം പകരാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
Next Story
Adjust Story Font
16