സ്പീക്കറുടെ പരാതിയിൽ ടി.ടി.ഇക്കെതിരായ നടപടി പിൻവലിച്ചു
ടി.ടി.ഇ മോശമായി പെരുമാറിയെന്നായിരുന്നു ഷംസീറിന്റെ പരാതി.
തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരായ നടപടി പിൻവലിച്ചു. ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെതിരായ നടപടിയാണ് പിൻവലിച്ചത്. സർവീസ് സംഘടനയുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി റദ്ദാക്കിയത്. സത്യസന്ധമായി ജോലി ചെയ്തതിനാണ് പത്മകുമാറിനെതിനെ നടപടിയെടുത്തതെന്നും പിൻവലിക്കണമെന്നും സർവീസ് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ചെയർ കാർ ടിക്കറ്റെടുത്ത സുഹൃത്ത് സ്പീക്കറുടെ അടുത്ത് സംസാരിക്കാനെത്തിയതാണ് തർക്കത്തിന് കാരണമായത്. ഉയർന്ന ക്ലാസിലായിരുന്നു സ്പീക്കർ യാത്ര ചെയ്തത്. താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിന്റെ പരാതി. കഴിഞ്ഞ മാസം 30ന് എറണാകുളത്ത് വച്ചായിരുന്നു സംഭവം.
Next Story
Adjust Story Font
16