തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
തൃക്കാക്കര നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
നഗരകാര്യ വകുപ്പ് റീജിയണൽ ജോയിൻ ഡയറക്ടർക്കാണ് നോട്ടീസ് നൽകുക. 43 അംഗ കൗൺസിലിൽ 22 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. നാലു സ്വാതന്ത്രൻമാർ ഉൾപ്പെടെ യു.ഡി.എഫിന് 25 പേരുടെ പിന്തുണയുണ്ട്. 18 കൗൺസിലർമാരാണ് എൽ.ഡി.എഫിനുള്ളത്.
ഇന്ന് രാവിലെ നഗരസഭയ്ക്ക് മുമ്പില്‍ എൽ.ഡി.എഫ് വൻബഹുജന സമരം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, കൗൺസിലർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ എൽ.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ നടത്തിവരുന്ന സമരപരമ്പര ഇന്ന് അവസാനിപ്പിക്കും.
Next Story
Adjust Story Font
16