ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍
ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും
തിരുവനന്തപുരം: ആഘോഷപൂർവം ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. നാടും നഗരവും അവസാനവട്ട ഒരുക്കങ്ങളിലാണ് . ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും . നാളെയാണ് തിരുവോണം .
ഓണവിശേഷമറിയാൻ കമ്പോളത്തിലെത്തിയപ്പോഴേ കാര്യം മനസിലായി. മലയാളിക്ക് എത്ര പ്രിയപ്പെട്ടതാണ് പൊന്നോണം. പുത്തൻ ഉടുപ്പും പത്തുകൂട്ടാൻ കറിക്കുള്ള പച്ചക്കറികളുമായി കേരളീയർ തയ്യാർ. കച്ചവടക്കാർക്കും ആശ്വാസം. ഉത്രാട പാച്ചിലിന്‍റെ പഴയ പെരുമയിലേക്ക് കേരളം തിരികെയെത്തുന്നു.
അതേസമയം സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് പൂർത്തിയാകും . ഇതുവരെ 89% പേർക്ക് കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കഴിഞ്ഞ മാസം 23ാം തിയതിയാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇന്ന് കിറ്റ് വാങ്ങാൻ എത്തുന്ന എല്ലാവർക്കും കിറ്റ് നൽകാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16