കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ
ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജ് ആണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജ് ആണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
അൻപത് ചാക്ക് ലഹരി പദാർഥങ്ങൾ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ വഞ്ചിക്കോവിൽ സ്വദേശി ദീപുവിന്റെ സുഹൃത്താണ് പിടിയിൽ ആയ ജോർജ്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരത്തെ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് ചാക്കുകളിലായി ലഹരി പദാർഥങ്ങൾ കണ്ടെത്തിയത്. ജോർജിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരത്ത് പ്രതികൾ ചേർന്ന് ആകെ 200 ചാക്ക് നിരോധിത ലഹരി പദാർദങ്ങൾ എത്തിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ചില്ലറ വിപണനം ആണ് പ്രതികളുടെ രീതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉത്സവങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് വൻതോതിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ കൊണ്ട് വന്നത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒളിവിൽ പോയ ദീപുവിനെ പിടികൂടിയാൽ ആയിരിക്കും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുക. ദീപുവിനെ ഒളിവിൽ കഴിയാൻ ഉന്നത സഹായം ലഭിക്കുന്നു എന്ന ആക്ഷേപം ഉയരന്നുണ്ട്.
Adjust Story Font
16