പാലക്കയം വില്ലേജ് അസിസ്റ്റൻഡിൽ നിന്നും കണക്കിൽ പെടാത്ത ഒരു കോടി രൂപ പിടികൂടി
കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ വിജിലൻസ് പിടികൂടിയത്
representative image
പാലക്കാട്: പാലക്കയം വില്ലേജ് അസിസ്റ്റന്റിൽ നിന്നും കണക്കിൽ പെടാത്ത ഒരു കോടി രൂപ പിടികൂടി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ വിജിലൻസ് പിടികൂടിയത്. സുരേഷ് കുമാറിന്റെ മണ്ണാർക്കാട്ടെ താമസ സ്ഥലത്ത് നിന്നാണ് പണം പിടികൂടിയത്. ഇയാളുടെ തിരുവനന്തപുരം ഗോവിന്ദ മംഗലത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.
ലോക്കേഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനായി മഞ്ചേരി സ്വദേശിയിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടിയത്. സുരേഷ്കുമാറിന്റെ കാറിൽ വെച്ചാണ് കൈകൂലി പണം കൈമാറിയത്. തുടർന്ന് സുരേഷ്കുമാർ താമസിക്കുന്ന മണ്ണാർക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപ കണ്ടെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിന്റെ രേഖകളും ലഭിച്ചു.
25 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് സുരേഷ്കുമാർ വിജിലൻസിന് മൊഴി നൽകി. 17 കിലോ നാണയങ്ങളും പിടികൂടി. സുരേഷ് കുമാറിനെ നാളെ കോടതിയിൽ ഹാജറാക്കും. സുരേഷ്‌കുമാറിനെതിരെ വകുപ്പ്തല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. പിടിച്ചെടുത്ത മുഴുവൻ തുകയും കൈക്കൂലിയായി ലഭിച്ചതാണോയെന്ന് വിജിലൻസ് പരിശോധിച്ച് വരികയാണ്. വിജിലൻസ് ഡി.വൈ.എസ്. പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Adjust Story Font
16