കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ആറ്റിലേക്ക് മറിഞ്ഞ് ഒരു മരണം; അപകടം ലോറിയുമായി കൂട്ടിയിടിച്ച്
ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് ബസ് മറിഞ്ഞത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ്, കേരളത്തിലേക്ക് വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്
കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
തമിഴ്നാട് സേലം സ്വദേശി ധനപാലൻ ആണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നിലഗുരുതരമാണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് ബസ് മറിഞ്ഞത്. ദർശനം കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബസ്, കേരളത്തിലേക്ക് വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.
Watch Video Report
Next Story
Adjust Story Font
16