Quantcast

കണ്ണൂരിൽ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം

സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    9 July 2021 12:53 PM

Published:

9 July 2021 11:23 AM

കണ്ണൂരിൽ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം
X

കണ്ണൂരിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരാൾ മരിച്ചു. അന്തേവാസിയായ പിതാംബരൻ(65) ആണ് മരിച്ചത്.

സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഉച്ചയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്തിൽനിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താൻ ആശുപത്രി അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയിൽനിന്നോ വെള്ളത്തിൽനിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതർ നൽകുന്ന സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story