'പ്രതിരോധശേഷി 30 ഇരട്ടി'; കോവിഡ് രോഗമുക്തർക്ക് ഒറ്റ ഡോസ് വാക്സിൻ തന്നെ ഫലപ്രദമെന്ന് പഠനം
പഠന റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറും.
കോവിഡ് രോഗമുക്തർക്ക് ഒറ്റ ഡോസ് വാക്സിൻ തന്നെ ഫലപ്രദമെന്ന് പഠനം. രോഗം ഭേദമായതിന് ശേഷം ഒരു ഡോസ് കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് 30 ഇരട്ടി പ്രതിരോധശേഷിയുണ്ടെന്നാണ് പഠനം. കൊച്ചിയിലെ ആരോഗ്യ വിദഗ്ധർ 120 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കോവിഡ് മുക്തർ വാക്സിനെടുക്കുമ്പോൾ ലഭിക്കുന്ന ഹൈബ്രിഡ് ഇമ്മ്യൂണിറ്റി അഥവാ സങ്കര പ്രതിരോധത്തെ കുറിച്ചുള്ള പഠനത്തിലാണ് കണ്ടെത്തൽ. കോവിഡ് വന്ന ശേഷം കൊവിഷീൽഡ് വാക്സിൻ ഒരു ഡോസ് എടുത്തവരിലാണ് പ്രതിരോധശേഷി കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. പത്മനാഭ ഷേണായി പറയുന്നു.
വാക്സിനെടുക്കാത്ത കോവിഡ് ബാധിതർ, ഒരു ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് വന്ന ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവർ എന്നിങ്ങനെ തരംതിരിച്ച് 30 വീതം ആളുകളിലാണ് പഠനം നടത്തിയത്. കോവിഡ് വന്നുപോയവർ ആദ്യ ഡോസ് മാത്രം മതി. രണ്ടാം ഡോസ് ലാഭിച്ച് മറ്റുള്ളവർക്ക് നൽകാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പഠനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറും.
Adjust Story Font
16