കുതിരാൻ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കുതിരാൻ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കുതിരാനിൽ 24 മണിക്കൂറും പ്രത്യേക അനുമതിയോടെ തുരങ്ക നിർമ്മാണം പുരോഗമിക്കുകയാണ്. ടണലിന്‍റെ അകത്തു നടക്കുന്ന പ്രവർത്തനങ്ങൾ, മുകൾവശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ, കൺട്രോൾ റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. നിലവിൽ നടന്നു വരുന്ന പ്രവൃത്തികൾ തൃപ്തികരമാണ്. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർമ്മാണ പുരോഗതി ഓരോ ആഴ്ചയിലും വിലയിരുത്തിയുള്ള റിപ്പോർട്ട് ജില്ലാ കലക്ടർ മന്ത്രി തല സംഘത്തിന് സമർപ്പിക്കും.എന്നാൽ പാലക്കാട് ഭാഗത്തുനിന്ന് തുരങ്കത്തിലേക്ക് പ്രവേശിക്കുന്നിടത്ത് മലമുകളിലെ ജോലികൾ ശക്തമായ മഴ പെയ്താൽ തടസപ്പെടും. അങ്ങനെ വന്നാൽ ആഗസ്ത് ഒന്നിന് മുമ്പ് ഈ ജോലികൾ കഴിയിയാനിടയില്ല.
Adjust Story Font
16