Quantcast

ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-11-04 15:34:01.0

Published:

4 Nov 2022 11:08 AM GMT

ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
X

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ 36ാം പ്രതിയായ പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിൽ ഒക്‌ടോബറിൽ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിലായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എസ്.പി അമീർ അലിയാണ് അറസ്റ്റിലായിരുന്നത്. ഗൂഢാലോചന കേസിലായിരുന്നു അറസ്റ്റ്. പുതിയ അറസ്‌റ്റോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 32 ആയി. കേസിൽ സെപ്തംബർ 19ന് പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് അറസ്റ്റിലായിരുന്നു.

ഏപ്രിൽ 16നാണ് ആർ.എസ്.എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.


One more arrested in case of murder of RSS worker Palakkad Srinivasan

TAGS :

Next Story