Quantcast

ബിജെപി അഴിച്ചുപണിയിൽ ഒരു വിഭാഗത്തിന് അതൃപ്തി; സ്വന്തം ഇഷ്ടക്കാരെ ഭാരവാഹി പട്ടികയിൽ തിരുകിക്കയറ്റിയെന്ന് കൃഷ്ണദാസ് പക്ഷം

കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെതിരെ അതൃപ്തി അറിയിക്കും

MediaOne Logo

Web Desk

  • Updated:

    2021-10-06 04:30:55.0

Published:

6 Oct 2021 3:53 AM GMT

ബിജെപി അഴിച്ചുപണിയിൽ ഒരു വിഭാഗത്തിന് അതൃപ്തി; സ്വന്തം ഇഷ്ടക്കാരെ ഭാരവാഹി പട്ടികയിൽ തിരുകിക്കയറ്റിയെന്ന് കൃഷ്ണദാസ് പക്ഷം
X

ബിജെപി സംസ്ഥാന കമ്മിറ്റിയിലെ അഴിച്ചുപണിയിൽ ഒരു വിഭാഗത്തിന് അതൃപ്തി. കൂടിയാലോചന നടത്താതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു.

ജില്ലാ പ്രസിഡന്‍റുമാരെ മാറ്റിയത് മാനദണ്ഡം പാലിക്കാതെയാണെന്നും സ്വന്തം ഇഷ്ടക്കാരെ ഭാരവാഹി പട്ടികയിൽ തിരുകി കയറ്റിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ പരാതി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയാണ്. കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെതിരെ അതൃപ്തി അറിയിക്കും.

വയനാട് ജില്ലാപ്രസിഡൻ്റ് സജി ശങ്കറിനെതിരെ പ്രതികാര നടപടിയെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ബത്തേരി കോഴക്കേസിൽ സുരേന്ദ്രനെതിരെ സജി ശങ്കർ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ടതിനാലാണ് ജെ.ആർ പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു.


TAGS :

Next Story