'മുംബൈ പൊലീസ്' എന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്
ഫെഡക്സ് സ്കാം എന്നാണ് സൈബർ പോലീസ് ഈ തട്ടിപ്പിന് പേര് നൽകിയിരിക്കുന്നത്.
മുബെെ: മുംബൈ പൊലീസിന്റെ പേര് പറഞ്ഞും ഓൺലൈൻ തട്ടിപ്പ് തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് സംഭവം. ഫെഡക്സ് കൊറിയറിനെ മറയാക്കുന്ന തട്ടിപ്പ് സംഘം ലഹരി വസ്തുക്കളുടെ പേരിൽ ഇരകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. മൂന്നു പ്രതികളെ പിടികൂടിയെങ്കിലും തട്ടിപ്പ് വീണ്ടും ആവർത്തിക്കുകയാണ്.
ഫെഡക്സ് സ്കാം എന്നാണ് സൈബർ പോലീസ് ഈ തട്ടിപ്പിന് പേര് നൽകിയിരിക്കുന്നത്. ലക്ഷ്യം വെച്ച ഇരകളെ ലഹരിവസ്തുക്കളുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. ഇരയുടെ ആധാർ നമ്പർ ഉപയോഗിച്ച്, കൊറിയർ അയച്ചിട്ടുണ്ടെന്നും ഇതിൽ നിരോധിത ലഹരി വസ്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഫോണിൽ വിളിച്ച് അറിയിക്കുന്നു. നിയമലംഘനം നടന്ന സാഹചര്യത്തിൽ മുംബൈ പൊലീസിന് ഫോൺ കണക്ട് ചെയ്യുന്നതായി പറയും.
പിന്നീട് വയർലെസ് സെറ്റുകളുടെ ഉൾപ്പടെ ശബ്ദം പശ്ചാത്തലത്തിൽ ഉപയോഗിച്ച് മുംബൈ പൊലീസ് എന്ന പേരിലാണ് പ്രതികൾ സംസാരിക്കുക. ശേഷം കേസ് ഒഴിവാക്കുന്നതിനും മറ്റും ഭീമമായ തുകയും ആവശ്യപ്പെടും. ഇങ്ങനെ പാലക്കാട് ജില്ലയിലെ ഒരു വ്യക്തിയിൽ നിന്നും സംഘം തട്ടിയെടുത്തത് 45 ലക്ഷം രൂപയാണ്. എന്നാൽ ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സൈബർ പൊലീസിനു സാധിച്ചു. ഇരകൾ അയക്കുന്ന പണം തമിഴ്നാട്ടിലെ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം വീതിച്ച് നൽകിയ ശേഷം കൈകലാക്കാനാണ് പ്രതികൾ ശ്രമിച്ചത്. സമാനമായ പാതയിലൂടെ നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.
ഇതിനു ശേഷവും തട്ടിപ്പ് നടന്നു കൊണ്ടിരുക്കുകയാണ്. വീണ്ടും പരാതിയുമായി മറ്റൊരാളും പാലക്കാട് പൊലീസിനെ സമീപിച്ചു. സമാനമായ രീതിയൽ ഇയാൾക്ക് നഷ്ട്ടമായത് 11,1600 രൂപ. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. സൈബർ പോലീസ് എഫ്.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് കണ്ടെത്തി.
Adjust Story Font
16