സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ഫിറ്റ്നസ് പാസ്സായ സ്കൂൾ ബസുകളുടെ എണ്ണം വളരെ കുറവ്
അപകടങ്ങൾ ക്ഷണിച്ചു വരുത്താതെ സ്കൂൾ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ സർക്കാർ ഇടപെടൽ മാത്രമാണ് പോംവഴിയെന്ന് അധ്യാപക വിദ്യാർഥി സംഘടനകൾ പറയുന്നു
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഫിറ്റ്നസ് പാസ്സായ സ്കൂൾ ബസുകളുടെ എണ്ണം നാമമാത്രം. ആയിരത്തി എണ്ണൂറിൽ അധികം സ്കൂൾ ബസുകൾ ഉള്ള എറണാകുളം ജില്ലയിൽ മുന്നൂറ്റി എൺപത് ബസുകൾക്ക് മാത്രമാണ് ഫിറ്റ്നസ് ലഭിച്ചത്.
സ്കൂളുകളിൽ ഫസ്റ്റ് ബെൽ അടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികളുടെ സ്കൂളുകളിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. എറണാകുളം ജില്ലയിൽ ആകെയുള്ള 1800 ൽ 380 സ്കൂൾ ബസുകൾ മാത്രമാണ് കാര്യക്ഷമതാ ടെസ്റ്റ് ഇതുവരെ പാസായത്. 19 മാസക്കാലം ഓടാതിരുന്ന സ്കൂൾ ബസുകളിൽ പലതും എൻജിൻ അടക്കം തകരാറിൽ ആയവയാണ് .
കോവിഡ് കാലത്തിനു മുമ്പേ ബസുകളുടെ പരിപാലന ചെലവും ജീവനക്കാരുടെ വേതനവും അടക്കം അധ്യാപകരും പിടിഎയുമാണ് ഭൂരിഭാഗം സർക്കാർ സ്കൂളുകളിലും വഹിച്ചിരുന്നത് . ഭീമമായ സാമ്പത്തിക ബാധ്യത വഹിക്കാൻ സർക്കാർ സ്കൂളുകൾക്ക് ആകില്ല . അപകടങ്ങൾ ക്ഷണിച്ചു വരുത്താതെ സ്കൂൾ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ സർക്കാർ ഇടപെടൽ മാത്രമാണ് പോംവഴിയെന്ന് അധ്യാപക വിദ്യാർഥി സംഘടനകൾ പറയുന്നു.
Adjust Story Font
16