Quantcast

വിവാദങ്ങളോട് 'നോ' പറഞ്ഞ് വികസനത്തിന് 'യെസ്' പറഞ്ഞ ദീര്‍ഘദര്‍ശിയായ ഭരണകര്‍ത്താവ്

വില്ലേജ് ഓഫീസറുടെ പണി മുഖ്യമന്ത്രി എടുക്കുന്നുവെന്ന പ്രതിപക്ഷം പരിഹസിച്ചപ്പോഴും ജനം ഉമ്മന്‍ചാണ്ടിയെ തേടിയെത്തി

MediaOne Logo

Web Desk

  • Updated:

    2023-07-18 06:45:44.0

Published:

18 July 2023 6:13 AM GMT

Oommen Chandy, oommen chandy,oommen chandy latest,oommen chandy latest news,oommen chandy health,congress,RIPoommen chandy,,ഉമ്മന്‍ചാണ്ടി,ഉമ്മന്‍ചാണ്ടി അന്തരിച്ചു,ഉമ്മന്‍ചാണ്ടിയുടെ വികസനം
X

തിരുവനന്തപുരം: വിവാദങ്ങളെ ഭയക്കാതെ വികസനത്തിന് 'യെസ്' പറഞ്ഞ മുഖ്യമന്ത്രി ആയിരുന്നു ഉമ്മന്‍ചാണ്ടി. 'അതിവേഗം ബഹുദൂരം' എന്നതായിരിന്നു ഉമ്മന്ചാണ്ടിയുടെ വികസന മുദ്രാവാക്യം. അസാധ്യമെന്ന പദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഡിക്ഷ്ണറിയില്‍ ഉണ്ടായിരിന്നില്ല.

ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയുടെ കരുതലും ചേര്‍ത്തുനിര്‍ത്തലും ജനസമ്പർക്ക പരിപാടിയായി മാറി.സോളാറില്‍ ആടിയുലഞ്ഞപ്പോഴും കമ്മീഷന് മുന്നില്‍ ഒരു ദിവസം മുഴുവന്‍ ഇരുന്നപ്പോഴും പതറിയില്ല കുഞ്ഞൂഞ്ഞ്. വികസനത്തില്‍ ദീര്‍ഘ വീക്ഷണം അതായിരുന്നു ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി..കേരള വികസനത്തില്‍ ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിശേഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും തല ഉയര്‍ത്തി നില്‍ക്കും. 20 വര്‍ഷം വിവാദങ്ങളില്‍ കുരുങ്ങിക്കിടന്ന വിഴിഞ്ഞത്തിന്‍റെ കുരുക്കഴിക്കാന്‍ തുടക്കമിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു.

അന്ന് 6500 കോടി രൂപയുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പക്ഷേ, അതേ പ്രതിപക്ഷത്തിന് അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടി വന്നു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് തുടക്കമിട്ട് ഡിഎംആര്‍സിക്ക് കരാര്‍ നല്‍കിയതും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ആദ്യമായി എയര്ഫോഴ്സിന്‍റെ വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതും ഉമ്മന്‍ചാണ്ടിയുടെ കാലത്ത്. ജനസമ്പര്‍ക്ക പരിപാടിആയിരിന്നു ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ പീസ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.

മുഖ്യമന്ത്രി ജനങ്ങള്‍ക്കരികിലേക്ക് എത്തി, കണ്ണീരൊപ്പി. വില്ലേജ് ഓഫീസറുടെ പണി മുഖ്യമന്ത്രി എടുക്കുന്നുവെന്ന പ്രതിപക്ഷം പരിഹസിച്ചപ്പോഴും ജനം ഉമ്മന്‍ചാണ്ടിയെ തേടിയെത്തി. രാവിലെ തുടങ്ങി പാതിരാവും പിന്നിട്ട് പുലര്‍ച്ചെ വരെ പലപ്പോഴും ജനസമ്പര്‍ക്കം നീണ്ടു. അപ്പോഴൊക്കെ ഒരു മടിപ്പും ഇല്ലാതെ ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ചു.

കാരണ്യ ബനവലന്‍റ് സ്കീമും കുട്ടികള്‍ക്കായി നടപ്പാക്കിയ കോക്ലിയര് ഇംപ്ലാന്‍റേഷനും സ്വയം ഭരണ കൊളേജുകളും ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന് മാറ്റ് കൂട്ടി. ഭരണത്തിന്‍റെ അവസാനകാലത്ത് ഉയര്‍ന്ന സോളാര്‍ അഴിമതി ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിടിച്ചുലച്ചു. വിശ്വസ്തന്‍ ജയിലിലുമായി. പ്രതിപക്ഷത്തിന്‍റെ സമരവേലിയേറ്റത്തിന് മുന്നില്‍ ഭരണആടിയലഞ്ഞെങ്കിലും ഭരണനായകന്‍ ഉലയാതെ നിന്നു. അഗ്നിശുദ്ധി തെളിയിക്കാന്‍ നിയോഗിച്ച ജുഢീഷ്യല്‍ കമ്മീഷന് മുന്നില്‍ മണിക്കൂറുകളോളം മുഖ്യമന്ത്രി ഇരുന്നു.

ജീവിതത്തിന്‍റെ അവസാന കാലത്ത് സിബിഐയുടെ ക്ലീന് ചീറ്റും ഉമ്മന്ചാണ്ടിയെ തേടിയെത്തി. പാമോലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിന് തുടര്‍ന്ന് 2011 ല്‍ വിജിലന്‍സ് വകുപ്പും മുഖ്യമന്ത്രിക്കാലത്തും ഉമ്മന്ചാണ്ടിക്ക് ഒഴിയേണ്ടി വന്നിരിന്നു. ചുളിഞ്ഞ ഷര്‍ട്ടും അലസമായ മുടിയുമായി നടന്ന നേതാവായിട്ടല്ല കേരളം ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുക..വിവാദങ്ങളോട് നോ പറഞ്ഞ് വികസനത്തിന് യെസ് പറഞ്ഞ ദീര്‍ഘദര്‍ശിയായ ഭരണകര്‍ത്താവായിട്ടാണ് കേരളം ഒസിയെ അടയാളപ്പെടുത്തുക .

TAGS :

Next Story