Quantcast

'ഉമ്മൻചാണ്ടിയെ കുടുംബം ആയുർവേദ മരുന്ന് നൽകി ബുദ്ധിമുട്ടിക്കുന്നു; ചികിത്സ തടയുന്നു'-ആരോപണവുമായി സഹോദരൻ

'ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. മഞ്ഞളുവെള്ളം കൊടുത്ത് കൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ചികിത്സ വഴിതിരിച്ചുവിട്ടത്.'

MediaOne Logo

Web Desk

  • Updated:

    2023-02-06 11:39:57.0

Published:

6 Feb 2023 9:21 AM GMT

OommenChandytreatment, OommenChandybrotherAlexander
X

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ഗുരുതര ആരോപണവുമായി സഹോദരൻ. നേരിട്ട് ഫേസ്ബുക്ക് ലൈവിലെത്തി ഉമ്മൻചാണ്ടി മാധ്യമവാർത്തകൾ തള്ളിയതിനുശേഷമാണ് സഹോദരൻ അലെക്‌സാണ്ടർ ചാണ്ടി മാധ്യമങ്ങൾക്കു മുന്നിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിനെതിരെതിരെയാണ് സഹോദരന്റെ ആരോപണം.

ഉമ്മൻചാണ്ടിക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ കുടുംബം തടയുകയാണെന്ന് സഹോദരൻ ആരോപിച്ചു. ഇക്കാരണത്താലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മകൻ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നൽകേണ്ടന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുൻപ് ഉമ്മൻചാണ്ടിയെ ന്യൂയോർക്കിൽ കൊണ്ടുപോയിരുന്നു. എന്റെ മകൻ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോർക്കിൽ ചെന്നു. രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷൻ നടത്താമെന്നു പറഞ്ഞു. എന്നാൽ, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. അമ്മ ചേട്ടന്റെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു. ചെക്കപ്പിനു പോയതല്ലേ, ഓപറേഷൻ വേണ്ടെന്ന് ഭാര്യ അദ്ദേഹത്തോട് പറഞ്ഞുവെന്നും അലെക്‌സാണ്ടർ ചാണ്ടി ആരോപിച്ചു.

'ഉമ്മൻചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് ഓപറേഷനൊന്നുമില്ലാതെ തിരിച്ചുപോന്നത്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമൊന്നുമില്ല. ചികിത്സ നടക്കണം. അതിനാണ് പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നുണ്ട്. പക്ഷെ, ചികിത്സ നടക്കുന്നില്ല.'

'ജർമനിയിൽ പോയപ്പോഴും ചികിത്സ വേണമെന്ന് അവർ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇളയ മകൻ ചാണ്ടിയും മൂത്ത മകനുമാണ് ചികിത്സ തടയുന്നത്.'

മനഃപൂർവമാണോ എന്ന് അറിയില്ല. ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ആയുർവേദ മരുന്ന് കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. മഞ്ഞളുവെള്ളം കൊടുത്ത് കൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ഇതിനെ വഴിതെറ്റിച്ചുവിട്ടതെന്ന് അറിയാം. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവരെന്നും അലെക്‌സാണ്ടർ ചൂണ്ടിക്കാട്ടി.

ആരോഗ്യസ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കണം. അതിന് ഇവർ തയാറാകുന്നില്ല. ഇത് കുടുംബതർക്കമല്ല. അവരോട് വളരെ യോജിപ്പാണ്. ആരോടും വൈരാഗ്യമൊന്നുമില്ല. കോൺഗ്രസിൽനിന്ന് പലരും വിളിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Summary: Former Chief Minister Oommen Chandy's brother Alexander Chandy has alleged that his family is denying him treatment

TAGS :

Next Story