Quantcast

ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു; രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ പള്ളിയിൽ

സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-20 17:42:31.0

Published:

20 July 2023 2:27 PM GMT

Oommen Chandys funeral to be held at Puthuppally soon
X

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി സെന്റ്‌ജോർജ് വലിയ പള്ളിയിലെത്തിച്ചു. പള്ളിയിൽ പൊതുദർശനം പുരോഗമിക്കുകയാണ്. അന്ത്യശുശ്രൂഷകൾ അൽപസമയത്തിനകം തുടങ്ങും.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലിൽ നിന്ന് അൽപസമയം മുമ്പാണ് ഭൗതിക ശരീരം നിർമാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാർഥനകൾക്ക് ശേഷമായിരുന്നു പള്ളിയിലേക്ക് വിലാപയാത്ര.

സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ പള്ളിയിലെത്തിയിട്ടുണ്ട്. എ.കെ ആന്റണി, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, മറ്റ് മന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ നേരത്തെ തന്നെ പള്ളിയിലെത്തിരുന്നു.

സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നൽകിയ സേവനത്തിനോടുള്ള ആദരസൂചകമായി നേതാവിനായി പ്രത്യേക കല്ലറയൊരുക്കാൻ ദേവാലയ അധികൃതർ തീരുമാനിക്കുകയായിരുന്നു. പള്ളിയുടെ കിഴക്ക് വശത്തായി വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ.

TAGS :

Next Story