'ഉമ്മൻചാണ്ടിയുടെ മരണത്തിന് കാരണം കുടുംബവും കോൺഗ്രസും'; എം.എം മണി
രോഗം വന്നാൽ പ്രാർത്ഥിച്ചാൽ പോകില്ലെന്നും സഹതാപ തരംഗം ഉണ്ടാകേണ്ടത് ഉമ്മൻചാണ്ടിയുടെ വീട്ടിലാണെന്നും മണി മീഡിയവണിനോട്
പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ മരണത്തിന് കാരണം കുടുംബവും കോൺഗ്രസുമാണെന്ന് എം.എം. മണി. കോൺഗ്രസും കുടുംബവും വേണ്ട നിലയിൽ ചികിത്സിച്ചിരുന്നെങ്കിൽ ഉമ്മൻചാണ്ടി വിട്ടു പിരികയില്ലായിരുന്നു. രോഗം വന്നാൽ പ്രാർത്ഥിച്ചാൽ പോകില്ല. സഹതാപ തരംഗം ഉണ്ടാകേണ്ടത് ഉമ്മൻചാണ്ടിയുടെ വീട്ടിലാണെന്നും പുതുപ്പള്ളിയിൽ വികസന പ്രവർത്തനം ഒന്നും കാര്യമായി ഇല്ലെന്നും എം .എം മണി മീഡിയവണിനോട് പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ വീട്ടുകാർക്ക് വിഷമം ഉണ്ടാകും.അല്ലാതെ നാട്ടുകാർക്ക് എന്ത് വിഷമമാണ് ഉണ്ടാകേണ്ടത്. കുടുംബവും കോൺഗ്രസ് നേതാക്കളും വേണ്ട രീതിയില്‍ ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കിയില്ല. ചികിത്സിച്ചിരുന്നെങ്കില്‍ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ലായിരുന്നു.'എം .എം മണി പറഞ്ഞു.
'പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ജയിക്കും.അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഉമ്മൻചാണ്ടി ദീർഘകാലം എം.എൽ.എയും മുഖ്യമന്ത്രിയുമായിരുന്നെങ്കിലും അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ നടന്നിട്ടില്ല. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉപാധിയാണ്. പുതുപ്പള്ളിയേക്കാൾ എത്രയോ മെച്ചമാണ് ഞങ്ങളുടെയൊക്കെ മണ്ഡലം'.. അദ്ദേഹം പറഞ്ഞു.
Adjust Story Font
16