Quantcast

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: കോഴിക്കോട് മാത്രം 47 ലഹരി ഹോട്സ്പോട്ട്; പട്ടിക പുറത്ത് വിട്ട് എക്‌സൈസ്

താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങൾ ഹോട്സ്പോട്ട് പട്ടികയിലുണ്ട്

MediaOne Logo

Web Desk

  • Updated:

    23 March 2025 6:12 AM

Published:

23 March 2025 3:19 AM

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്: കോഴിക്കോട് മാത്രം 47 ലഹരി ഹോട്സ്പോട്ട്; പട്ടിക പുറത്ത് വിട്ട് എക്‌സൈസ്
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മാത്രം 47 ലഹരി ഹോട്സ്പോട്ടുകൾ ഉണ്ടെന്ന് എക്സൈസ്.സംസ്ഥാനത്തൊട്ടാകെയുള്ള ലഹരി വ്യാപനത്തെ ചെറുക്കാനായി എക്സൈസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലാകെ 516 റെയ്ഡുകള്‍ നടത്തി.3596 ഓളം വാഹനങ്ങള്‍ പരിശോധിച്ചു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങൾ ഹോട്സ്പോട് പട്ടികയിലുണ്ട്. ഹോട്സ്പോട് പ്രദേശങ്ങളിൽ പഞ്ചായത്ത്-വാർഡ് തലത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കും.

9 റേഞ്ചുകളിൽ ആയാണ് 47 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. സ്ഥിരമായി ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നു കണ്ടെത്തിയ സ്ഥലങ്ങള്‍.

കുന്നമംഗലം റേഞ്ച്

* കശ്മീരിക്കുന്ന്

* പന്നിക്കോട്

* പൂവാട്ടുപറമ്പ് ഓട്ടുകമ്പനി

* പൊൻപറക്കുന്ന്

* എൻഐടി പരിസരം

* മുക്കം വെൻ്റ് പൈപ്പ് പാലം

നാദാപുരം റേഞ്ച്

* കായപ്പനച്ചി

* കാവിലുംപാറ

* കുറ്റ്യാടി

കോഴിക്കോട് റേഞ്ച്

* സൗത്ത് ബീച്ച്

* റെയിൽവേ സ്‌റ്റേഷൻ പരിസരം

* പാളയം ഭാഗം


ബാലുശ്ശേരി റേഞ്ച്

* കൂട്ടാലിട

* കാവുന്തറ

* മുതുകാട്

* തിരിപ്പാക്കുനി മല

ചേളന്നൂർ റേഞ്ച്

* പൊക്കുന്ന് മല

* എടക്കര

* സൈഫൺ

* പാവയിൽചീർപ്പ്

* ഓളോപ്പാറ

* പൂവത്തൂർ

* പൂറ്റമണിത്താഴം

* മൊകവൂർ ഭാഗം

* എലത്തൂർ റെയിൽവേ ‌സ്റ്റേഷൻ ഭാഗം

* കണ്ണങ്കര മിനി സ്റ്റേഡിയം

* എരവന്നൂർ

* ചനമ്പാട്ടിൽമല

കൊയിലാണ്ടി റേഞ്ച്

* കീഴരിയൂർ മല

* കൊയിലാണ്ടി ടൗൺ

* കൊയിലാണ്ടി ഹാർബർ പരിസരം

* പയ്യോളി മാർക്കറ്റ് പരിസരം

താമരശ്ശേരി റേഞ്ച്

* അമ്പായത്തോട്

* ചമൽ

* പൂനൂർ

* തലയാട്

* ഓമശ്ശേരി

* അടിവാരം

* താമരശ്ശേരി ടൗൺ

* കൊടുവള്ളി

വടകര റേഞ്ച്

* താഴെ അങ്ങാടി

* മേമുണ്ട

* ആയഞ്ചേരി

* വില്ല്യാപ്പള്ളി

* വടകര ടൗൺ ഭാഗം

ഫറോക്ക് റേഞ്ച്

* മാങ്കാവ്

* ചാമുണ്ടി വളപ്പ്

* ചക്കുംകടവ്

* പയ്യാനയ്ക്കൽ

* കല്ലായി

* ഫറോക്ക് റെയിൽവേ സ്റ്റേഷൻ ഭാഗം

* ഹൈലൈറ്റ് മാൾ പരിസരം

* രാമനാട്ടുകര

* നിസരി

* ബസ്സ്‌റ്റാൻഡ് ഭാഗം


TAGS :

Next Story