കിട്ടാക്കടം കൂടി; തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്‍റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു
സി.പി.എം നിയന്ത്രണത്തിലുള്ള തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്‍റെ പ്രവർത്തനമാണ് റിസർവ് ബാങ്ക് ആറുമാസത്തേക്ക് മരവിപ്പിച്ചത്.
കിട്ടാക്കടം വർധിച്ചതോടെ സി.പി.എം നിയന്ത്രണത്തിലുള്ള തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്‍റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ആറുമാസത്തേയ്ക്കാണ് മരവിപ്പിക്കൽ. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് റിസർവ് ബാങ്കിന്‍റെ നിർദ്ദേശം.
282 കോടി രൂപ നിക്ഷേപമുള്ള ബാങ്കിൽ 189 കോടി രൂപയാണ് ലോൺ നൽകിയിരിക്കുന്നത്. നൂറോളം പേരിൽ നിന്നായി 75 കോടി രൂപ കിട്ടാക്കടവുമുണ്ട്. കെടുകാര്യസ്ഥതയാണ് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്കിനെ പ്രധിസന്ധിയിലാക്കിയതെന്നാണ് പ്രധാന ആരോപണം. അനുവധനീയ പരിധി കടന്ന് ലോൺ കൊടുത്തിട്ടില്ലെന്നും 37.5 കോടി രൂപയുടെ ജപ്തി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
ബാങ്ക് നടപടികൾ സുഗമമാക്കാനുള്ള അനുമതിക്കായി റിസർവ് ബാങ്കിനെ സമീപിക്കാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് പറയുമ്പോഴും ബാങ്കിന്‍റെ പ്രവർത്തനം മരവിപ്പിച്ചത് ഇടപാടുകാരെ പ്രതിസന്ധിയിലാക്കി. അതേ സമയം നാല് മാസം കൊണ്ട് 64 കോടി രൂപയുടെ നിക്ഷേം പിൻവലിച്ചതും വഴിവിട്ട് വായ്പ നൽകിയതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് വിലയിരുത്തൽ.
Adjust Story Font
16