Quantcast

ജിഫ്രി തങ്ങളെ പ്രകോപിച്ചതിന് പിന്നാലെ ഉമർ ഫൈസി മുക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് എതിർവിഭാഗം

ഉമർ ഫൈസിക്കെതിരെ കുടുതല്‍ നേതാക്കള്‍ രംഗത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന

MediaOne Logo

Web Desk

  • Updated:

    2024-12-12 02:54:13.0

Published:

12 Dec 2024 1:14 AM GMT

Samastha
X

കോഴിക്കോട്: സമസ്ത മുശാവറയില്‍ ജിഫ്രി തങ്ങളെ പ്രകോപിച്ച സംഭവത്തോടെ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കാന്‍ എതിർവിഭാഗം. ഉമർ ഫൈസിക്കെതിരെ കുടുതല്‍ നേതാക്കള്‍ രംഗത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ പി.എം.എ സലാമിനെ പുറത്താക്കണമെന്ന ആവശ്യം പരോക്ഷമായി ഉന്നയിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് ഉമർ ഫൈസി മുക്കം.

മുശാവറയയെയും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ധിക്കരിക്കുന്ന രീതിയിലാണ് ഉമർ ഫൈസിയുടെ മുശാവറയിലെ പെരുമാറ്റമെന്നാണ് സമസ്തയിലെ വലിയൊരു ഭാഗം നേതാക്കള്‍ പറയുന്നത്. അദ്ദേഹത്തെ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ലീഗ് അനുകൂലികള്‍ നേരത്തെ ഉന്നയിക്കുന്നുണ്ട്. ഇന്നലത്തെ സംഭവത്തോടെ നിക്ഷ്പക്ഷരായ നേതാക്കള്‍കൂടി ഈ ആവശ്യത്തിലെത്തിയെന്നാണ് സൂചന. ഇതുവരെ ഉമർ ഫൈസിയെ സംരക്ഷിച്ചിരുന്ന ജിഫ്രി തങ്ങള്‍ തന്നെ ഉമർ ഫൈസിക്കെതിരെ തിരിയുന്നതാണ് ഇന്നലെ കണ്ടത്. ഇതോടെ ഉമർ ഫൈസിക്കെതിരായ നടപടി ആവശ്യത്തെ എതിർക്കാനുള്ളവരുടെ എണ്ണം മുശാവറയിലും കുറഞ്ഞേക്കും.

അതേസമയം മുസ് ലിം ലീഗിനെതിരെ ആക്രമണം ശക്തമാക്കുന്ന ഉമർ ഫൈസിയെയാണ് ഇന്നലെയും കണ്ടത്. അരീക്കോട് എസ് കെ എസ് എസ് എഫ് ആദർശ സമ്മേളനത്തില്‍ പങ്കെടുത്ത ഉമർ ഫൈസി ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ പുറത്തക്കണമെന്ന ആവശ്യം പരോക്ഷമായി ഉന്നയിച്ചു. സിഎഎസിയോട് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ സാദിഖലി തങ്ങളുടെ തുടർ നീക്കങ്ങളും ഇനി നിർണായകമാകും.




TAGS :

Next Story