ഒരുവിഭാഗം ഭാരവാഹികള്‍ക്ക് എതിര്‍പ്പ്: ഹരിത ' അധ്യായം' വീണ്ടും തുറക്കും
എം.എസ്.എഫ് നേതാക്കളായ ഫാത്തിമ തഹ്‌ലിയക്കും പി.പി ഷൈജലിനുമെതിരെ എടുത്ത നടപടിയില്‍ മുസ്‌ലിംലീഗിലെ ഒരു വിഭാഗം സംസ്ഥാന ഭാരവാഹികള്‍ക്ക് എതിര്‍പ്പ്.
എം.എസ്.എഫ് നേതാക്കളായ ഫാത്തിമ തഹ്‌ലിയക്കും പി.പി ഷൈജലിനുമെതിരെ എടുത്ത നടപടിയില്‍ മുസ്‌ലിംലീഗിലെ ഒരു വിഭാഗം സംസ്ഥാന ഭാരവാഹികള്‍ക്ക് എതിര്‍പ്പ്. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് തീരുമാനമെടുക്കുന്നുവെന്ന പരാതി അഞ്ച് ഭാരവാഹികള്‍ പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതായാണ് വിവരം. പുറത്താക്കപ്പെട്ട ഹരിത നേതാക്കളെ മറ്റ് പദവികള്‍ നല്‍കി പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്ന നിലപാടും ഇവര്‍ക്കുണ്ട്.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്‌ലിയയെ പുറത്താക്കിയപ്പോള്‍ സംസ്ഥാന ലീഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണെന്ന് ലീഗ് ദേശീയ നേത്യത്വം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി ഷൈജലിനെ പുറത്താക്കിയത് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ്. ഇത് രണ്ടും അറിഞ്ഞില്ലെന്നാണ് എം.കെ മുനീര്‍, കെ.പി.എ മജീദ്, കുട്ടി അഹമ്മദ് കുട്ടി, എം.സി മായീന്‍ഹാജി, കെ.എസ് ഹംസ എന്നീ സംസ്ഥാന ഭാരവാഹികളുടെ പരാതി. നേരത്തെ ഇക്കാര്യം എം.കെ മുനീര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.
ഇരുവര്‍ക്കുമെതിരായ നടപടി, വിവാദങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. മുഫീദ തസ്നിയും,നജ്മ തബ്ഷീറയുമടങ്ങുന്ന മുന്‍ ഹരിത നേതാക്കള്‍ക്ക് മറ്റൊരു പദവി നല്‍കി പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്തണമെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
Adjust Story Font
16