'ജീവനക്കാരെ ബന്ദികളാക്കും'; സെക്രട്ടറിയേറ്റിലെ പുതിയ പഞ്ചിങ് രീതിക്കെതിരെ എതിർപ്പുമായി ഭരണാനുകൂല സംഘടനകൾ
ജീവനക്കാർ സെൻസർ അധിഷ്ഠിത വാതിലൂടെ ഓഫീസിലേക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം
തിരുവനന്തപുരം: ജീവനക്കാരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന പഞ്ചിങ് ആക്‌സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുന്നതിന് എതിരെ സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനകൾ രംഗത്ത് എത്തി. സ്പാർക്കുമായി ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ജീവനക്കാരെ ബന്ദികളാക്കുമെന്ന് സി.പി.എം അനുകൂല സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
'മറ്റൊരു സർക്കാർ ഓഫീസിലും ഇത്രയും ശക്തമായ ഹാജർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ക്യൂബുകളിൽ തളച്ചിടുന്നത് കൊണ്ട് ഫലമില്ലെന്നും' അസോസിയേഷൻ കുറ്റപ്പെടുത്തി. യോഗങ്ങൾക്കും മറ്റുമായി ഡ്യൂട്ടിക്കിടെ ഓഫീസിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജീവനക്കാർ സെൻസർ അധിഷ്ഠിത വാതിലൂടെ ഓഫീസിലേക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. ഓഫീസിൽ നിന്ന് പുറത്ത് പോകുകയും തിരികെ വരുന്ന സമയവും രേഖപ്പെടുത്തും. നിശ്ചയിച്ച സമയത്തിലധികം മാറി നിന്നാൽ അവധി രേഖപ്പെടുത്തും. ഇതാണ് ജീവനകാരുടെ സംഘടനകളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
Adjust Story Font
16