കെ- റെയിൽ; ശശി തരൂർ മുന്നണി നിലപാടിനൊപ്പം നിൽക്കുമെന്ന് വി.ഡി സതീശൻ
സിൽവർ ലൈനിലും സി.പി.എം വർഗീയത നിറയ്ക്കുകയാണ്, ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വർഗീയ പ്രചാരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കെ- റെയിലിൽ ശശി തരൂർ എം.പി യു.ഡി.എഫ് നിലപാടിനൊപ്പമൊന്ന് വി.ഡി.സതീശൻ. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയിട്ടുണ്ട്. നിലപാട് തരൂർ പരസ്യമായി പറയുമെന്നും സതീശൻ പറഞ്ഞു.
തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. പാർട്ടി പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂർ പാർട്ടിയെ മറന്ന് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, സിൽവർ ലൈനിലും സി.പി.എം വർഗീയത നിറയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സർക്കാരെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സി.പി.ഐക്കും പദ്ധതിയില്‍ എതിർപ്പുണ്ട്, അവർ വർഗീയ സംഘടനയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചർച്ച ചെയ്താൽ പോര, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കെ.റെയിലുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
Adjust Story Font
16