പുതിയ നേതൃത്വവും ശൈലിയുമായി ഇറങ്ങിയ പ്രതിപക്ഷം സർക്കാറിന്‍റെ മധുവിധു കാലത്ത് തന്നെ ആക്രമണം കടുപ്പിച്ചു തുടങ്ങി
ലോക് ഡൗൺ കാലത്ത് വ്യാപാരികളും മത സംഘടനകളുമെല്ലാം സർക്കാറിനെതിരെ പ്രത്യക്ഷ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷവും ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്.
കോവിഡ് മഹാമാരിയിൽ സർക്കാരിന് പിന്തുണ നൽകി വന്ന പ്രതിപക്ഷ നിര കോവിഡ് പ്രതിരോധ രീതി ചോദ്യം ചെയ്ത് സർക്കാരിനെതിരെ പോരിനിറങ്ങുന്നു. ടിപിആർ നിരക്ക് നിശ്ചയിക്കുന്നതിലെ ശാസ്ത്രീയതയെ ചോദ്യം ചെയ്ത് സർക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സർക്കാറും വ്യാപാരികളും നേർക്കുനേരെ നിൽക്കുമ്പോൾ വ്യാപാരികൾക്ക് ഒപ്പം നിന്ന് സർക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ ശ്രമം.
തുടർ ഭരണത്തിലേറിയ സർക്കാറിനെതിരെ പുതിയ നേതൃത്വവും ശൈലിയുമായി ഇറങ്ങിയ പ്രതിപക്ഷം സർക്കാറിന്‍റെ മധുവിധു കാലത്ത് തന്നെ ആക്രമണം കടുപ്പിച്ചു തുടങ്ങി.സർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി പുതിയ തീതിയാകും പ്രതിപക്ഷത്തിനെന്നായിരുന്നു പ്രഖ്യാപനം എന്നാൽ ലോക് ഡൗൺ കാലത്ത് വ്യാപാരികളും മത സംഘടനകളുമെല്ലാം സർക്കാറിനെതിരെ പ്രത്യക്ഷ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷവും ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്. വ്യാപാരികളുടെ സമരമാർഗത്തെ മുഖ്യമന്ത്രി നേരിട്ട രീതി പ്രതിപക്ഷം ആയുധമാക്കാൻ തീരുമാനിച്ചു. വ്യാപാരികൾ മനസിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് അതേ നാണയത്തിൽ തിരിച്ചടിച്ചു.
ജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി ഇത് കേരളമാണെന്ന് മനസിലാക്കണമെന്നായിരുന്നു. സതീശന്റെ മറുപടി. ഇടതു വ്യാപാര സംഘടനകളും എഎം ആരിഫ് എം പിയടക്കം സർക്കാറിന്റെ നിലപാടിനെതിരെ നിൽക്കുന്നതും പ്രതിപക്ഷം ആയുധമാക്കും. വരും ദിവസങ്ങളിൽ ഇതേ ചൊല്ലി ഭരണ പ്രതിപക്ഷ പോര് മുറുകുമെന്നാണ് സൂചന.
Adjust Story Font
16