Quantcast

മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം

മാത്യു കുഴൽനാടൻ ആയിരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കുക

MediaOne Logo

Web Desk

  • Updated:

    2024-02-02 01:39:12.0

Published:

2 Feb 2024 1:20 AM GMT

kerala assembly
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ പ്രതിപക്ഷം.എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻെ നീക്കം. മാത്യു കുഴൽനാടൻ ആയിരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കുക. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയം ആണെന്ന് പറഞ്ഞ് നോട്ടീസ് തള്ളിക്കളയാനാണ് സാധ്യത. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിക്കും.ആന്‍റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയണമെന്ന് മീഡിയവൺ വാർത്തയുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലും സഭയിൽ വരുന്നുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടും ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും.


അതേസമയം മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആരോപണം ഉയർന്ന സാഹചര്യത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന് ഉത്തരവിട്ടതായി കേന്ദ്രം ഇന്ന് കോടതിയെ അറിയിക്കും. കമ്പനികാര്യമന്ത്രാലയം വിഷയം അന്വേഷിക്കുന്നുണ്ടെങ്കിലും SFIO അന്വേഷണത്തിന് നിയമപ്രശ്നങ്ങളില്ലെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരെയും സിഎംആര്‍എല്ലിനുമെതിരെയുമാണ് അന്വേഷണം . ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് യോഗത്തിൽ ചർച്ചയാകും.കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ അന്വേഷണം വന്നപ്പോൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്‍റെ പ്രതിരോധം.ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുളള ബി.ജെ.പി സർക്കാരിന്‍റെ നീക്കമാണെന്നും നേതൃത്വം ആരോപിച്ചിരുന്നു.പുതിയ അന്വേഷണത്തിലും ഈ നിലപാട് തന്നെയാകും പാർട്ടിയുടെ പ്രതിരോധം. ഈമാസം എട്ടിന് ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാരിന് എതിരായ സമരത്തിന്‍റെ ഒരുക്കങ്ങളുടെ അവലോകനവും യോഗത്തിൽ നടക്കും.

TAGS :

Next Story