ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്
![The Central Meteorological Department said that the rainfall received in the state in the past few days will decrease from today, Kerala rain alert, The Central Meteorological Department said that the rainfall received in the state in the past few days will decrease from today, Kerala rain alert,](https://www.mediaoneonline.com/h-upload/2024/08/20/1438877-monsoon.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട് ഉണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ലഭിക്കുന്ന മഴ നാളെയോടുകൂടി കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
Next Story
Adjust Story Font
16