Quantcast

സംസ്ഥാനത്ത് എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ; ഉത്തരവിറങ്ങി

ട്രെയിൻ യാത്രികരുടെ ദുരിതം ശ്രദ്ധയിലെത്തിച്ച മീഡിയവൺ 'കഷ്ടപ്പാട് എക്‌സ്പ്രസ്' വാർത്താ പരമ്പരയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-10-28 14:46:41.0

Published:

28 Oct 2023 1:15 PM GMT

Order issued for Additional coaches in eight trains in the state
X

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി. വഞ്ചിനാട്, വേണാട്, കണ്ണൂർ ഇന്ർസിറ്റി, എക്‌സിക്യുട്ടീവ് ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ അനുവദിച്ചത്. ട്രെയിൻ യാത്രികരുടെ ദുരിതം തുറന്നു കാട്ടി മീഡിയവൺ പുറത്തിറക്കിയ കഷ്ടപ്പാട് എക്‌സ്പ്രസ് വാർത്താ പരമ്പരയെ തുടർന്നാണ് നടപടി.

തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം വരെ പോകുന്ന വഞ്ചിനാട് എക്‌സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് ആണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 28ാം തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസിലും ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് അനുവദിച്ചിട്ടുണ്ട്. 29ാം തീയതി മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരിക. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവിന് അനുവദിച്ചിരിക്കുന്ന കോച്ച് 30ാം തീയതി മുതലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന് അനുവദിച്ചിരിക്കുന്ന സെക്കൻഡ് ക്ലാസ് കോച്ച് 31ാം തീയതി മുതലും പ്രാബല്യത്തിൽ എത്തും.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഞ്ചിനാട് എക്‌സ്പ്രസിലെ സെക്കൻഡ് ക്ലാസ് കോച്ച് നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വരിക. തിരുവനന്തപുരം-ഷൊറണ്ണൂർ വേണാട് എക്‌സ്പ്രസിലും സെക്കൻഡ് ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഷൊറണ്ണൂർ-തിരുവനന്തപുരം വേണാടിന് അനുവദിച്ചിരിക്കുന്ന ജനറൽ കോച്ചും 30ാം തീയതി മുതലാണ് പ്രാബല്യത്തിലെത്തുക.

TAGS :

Next Story