Quantcast

ജന്മദിനത്തിലുണ്ടായ അപകടത്തിൽ മസ്തിഷ്‌കമരണം; ആറു പേർക്ക് പുതുജന്മം നൽകി ആൽബിൻ മടങ്ങി

ഇനിയൊരു പിറന്നാളിന് മകൻ കൂടെയുണ്ടാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് മാതാപിതാക്കൾ അവയവ ദാനത്തിന് തയാറായത്.

MediaOne Logo

Web Desk

  • Published:

    26 Oct 2021 1:39 PM GMT

ജന്മദിനത്തിലുണ്ടായ അപകടത്തിൽ മസ്തിഷ്‌കമരണം; ആറു പേർക്ക് പുതുജന്മം നൽകി ആൽബിൻ മടങ്ങി
X

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ 6 പേരിലൂടെ ഇനി ജീവിക്കും. തൃശൂർ ചാലക്കുടി ചായ്പ്പന്‍കുഴി സ്വദേശി ആല്‍ബിന്‍ പോളിന്റെ ശരീരാവയവങ്ങളാണ് മരണ ശേഷം ദാനം ചെയ്തത്.

ജന്മദിനത്തിൽ ഉണ്ടായ അപകടമാണ് ആൽബിനെ മരണത്തിലേക്ക് നയിച്ചത്. ഇനിയൊരു പിറന്നാളിന് മകൻ കൂടെയുണ്ടാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് മാതാപിതാക്കൾ അവയവ ദാനത്തിന് തയാറായത്. ആൽബിന്റെ ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങൾ എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. മകന്റെ വേർപാടിന്റെ ദുഖത്തിലും കുടുംബമെടുത്ത തീരുമാനം തികച്ചും മാതൃകാപരമാണെന്ന് ഡോക്ടര്‍മാർ പറഞ്ഞു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

TAGS :

Next Story