മലക്കം മറിഞ്ഞ് ബാറുടമ; 'പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാൻ'
'ശബ്ദസന്ദേശം എൽ.ഡി.എഫിനും സർക്കാരിനുമെതിരെ ആരോപണത്തിനിടയാക്കി'
തിരുവനന്തപുരം: പണപ്പിരിവിൽ മലക്കംമറിഞ്ഞ് ബാർ ഉടമ സംഘടനാ നേതാവ് അനിമോൻ. 'പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാൻ. ശബ്ദസന്ദേശം എൽ.ഡി.എഫിനും സർക്കാരിനുമെതിരെ ആരോപണത്തിനിടയാക്കി.'- അനിമോൻ പറഞ്ഞു.
താൻ ഒളിവിലല്ലെന്നും ശബ്ദസന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും അനിമോൻ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. ബാറുടമകളുടെ ഗ്രൂപ്പിലാണ് അനിമോന്റെ വിശദീകരണം.
ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡൻറ് അനിമോന്റെ ശബ്ദരേഖയിൽ പറഞ്ഞത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് രംഗത്തെത്തിയിരുന്നു.
Next Story
Adjust Story Font
16