സഭാതർക്കത്തിലെ നിയമനിർമാണം; സർക്കാർ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് ഓർത്തഡോക്‌സ് സഭ
യാക്കോബായ വിഭാഗം സർക്കാരിന് പിന്തുണ നൽകി പള്ളികളിൽ പ്രമേയം വായിച്ചു
കോട്ടയം: സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓർത്തഡോക്‌സ് സഭ. പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുകയും സർക്കാരിനെതിരെ പ്രമേയം വായിക്കുകയും ചെയ്തു. യാക്കോബായ വിഭാഗം സർക്കാരിന് പിന്തുണ നൽകി പള്ളികളിൽ പ്രമേയം വായിച്ചു.
ഇടത് മുന്നണി നിയമ നിർമ്മാണത്തിനുള്ള കരട് ചർച്ച ചെയ്തതോടെയാണ് ശക്തയായ പ്രതിഷേധം ഓർത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്ന് എല്ലാ പള്ളികളിലും ഇതിന്റെ ഭാഗമായി പ്രതിഷേധ ദിനം ആചരിച്ചു. കൂടാത്തെ നിയമ നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമേയവും വായിച്ചു.
സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഓർത്തഡോക്‌സ് സഭ പറയുന്നത്. ക്രമസമാധാനം ഇല്ലാതാക്കാനെ ഇത് ഉപകരിക്കൂ. അതുകൊണ്ട് തന്നെ സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും ഓർത്തഡോക്‌സ് വിഭാഗം അവശ്യപ്പെട്ടു. ഓർത്തഡോക്‌സ് വിഭാഗം എതിർക്കുബോൾ നിയമ നിർമാണത്തെ യാക്കോബായ വിഭാഗം പൂർണമായും സ്വാഗതം ചെയ്തു. പള്ളികളിൽ ഇന്ന് സർക്കാരിനെ അനുകൂലിച്ച പ്രമേയവും അവതരിപ്പിച്ചു.
Adjust Story Font
16